എഫ് സി ഗോവയെ സമനിലയിൽ പിടിച്ച് റിയൽ കാശ്മീർ

പുതിയ സീസൺ ഒരുക്കത്തിന് മുന്നോടിയായി നടക്കുന്ന പ്രീസീസണിൽ എഫ് സി ഗോവയെ റിയൽ കാശ്മീർ സമനിലയിൽ പിടിച്ചു. ഇതുവരെ നടന്ന പ്രീസീസൺ മത്സരങ്ങളിലെല്ലാം വിജയിച്ച എഫ് സി ഗോവയെ ഇന്ന് ഗംഭീര ഡിഫൻസീവ് പ്രകടനത്തിലൂടെയാണ് റിയൽ കാശ്മീർ സമനിലയിൽ പിടിച്ചത്. മത്സരം 1-1 എന്ന സ്കോറിലാണ് അവസാനിച്ചത്.കളിയുടെ ഏഴാം മിനുട്ടിൽ ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് കോറോ ആണ് എഫ് സി ഗോവയ്ക്ക് ലീഡ് നൽകിയത്.

എന്നാൽ കളിയുടെ രണ്ടാം പകുതിയിൽ ഒരു ഗംഭീര ഗോളോടെ ബാസി അർമാൻഡ് റിയൽ കാശ്മീരിന് സമനില നേടിക്കൊടുത്തു. കഴിഞ്ഞ പ്രീസീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോല്പ്പിച്ച ടീമാണ് റിയൽ കാശ്മീർ.

Previous articleമികിതാര്യനും പുറത്ത്, പരിക്കിൽ വലഞ്ഞ് റോമ
Next articleപാണ്ഡ്യക്കും പരിക്ക്, ദീർഘ കാലം പുറത്തിരിക്കേണ്ടി വരും