ജെനോവയിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സീരി എ യിലെ എല്ലാ മത്സരങ്ങൾക്ക് മുന്നോടിയായി മൗനമാചരിക്കാൻ ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചു. ജെനോവയിൽ വെച്ചാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ജെനോവയിൽ പാലം തകർന്നു 35 പേരാണ് കൊല്ലപ്പെട്ടത്.
പാലത്തിലൂടെ സഞ്ചരിക്കുന്നവരും പാലത്തിനു കീഴിൽ വീടുകളിൽ താമസിക്കുന്നവരും അപകടത്തിലാക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. നൂറു കണക്കിന് ആൾക്കാർക്കാണ് ഈ അപകടത്തിൽ പരിക്കേറ്റത്. ഇറ്റാലിയൻ ക്ലബായ ജെനോവയുടെ താരം ഡൊമെനിക്കോ ക്രിസിറ്റോയും കുടുംബവും തലനാരിഴയ്ക്കാണ് ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
