ഇഞ്ചുറി ടൈമിൽ റെബിക്കിന്റെ ഗോൾ, മിലാന് ജയം

സീരി എ യിൽ ഉദിനെസെയെ നേരിട്ട മിലാന് ആവേശ ജയം. ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ ആന്റെ റെബിക് ആണ് മിലാന്റെ ജയം ഉറപ്പാക്കിയത്. ജയത്തോടെ 28 പോയിന്റുമായി പോയിന്റ് ടേബിളിൽ 7 ആം സ്ഥാനത്തേക്ക് ഉയരാൻ അവർക്കായി.

ഗോളടിച്ചും മറുപടി നൽകിയും ഇരു ടീമുകളും കളം നിറഞ്ഞു കളിച്ച മത്സരത്തിൽ റെബിക്കിന്റെ മികച്ച പ്രകടനമാണ്‌ നിർണായകമായത്. യെൻസ് ലാർസന്റെ ഗോളിൽ ഉദിനെസെ ആദ്യ പകുതിയിൽ മുന്നിട്ട് നിന്നെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ റെബിക് സ്കോർ സമനിലയാക്കി. പിന്നീട് 71 ആം മിനുട്ടിൽ തിയോ ഹെർണാണ്ടസിന്റെ ഗോളിൽ മിലാൻ ലീഡ് എടുത്തു. പക്ഷെ 85 ആം മിനുട്ടിൽ കെവിൻ ലസാന ഉദിനെസെയെ വീണ്ടും ഒപ്പമെത്തിച്ചതോടെ മിലാൻ നിരാശപ്പെടുത്തി എന്നു തോന്നിച്ചെങ്കിലും 93 ആം മിനുട്ടിൽ വീണ്ടും റെബിക് വല കുലുക്കി 3 പോയിന്റ് ഉറപ്പാക്കി.

Previous articleകൊൽക്കത്ത ഡെർബി മോഹൻ ബഗാനൊപ്പം, ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ഒന്നാമത് തുടരുന്നു
Next articleസരണ്‍ ചന്ദിന്റെ വെടിക്കെട്ട് പ്രകടനത്തിന് ശേഷം തകര്‍ന്നുവെങ്കിലും രണ്ട് വിക്കറ്റ് ജയം കൈവശപ്പെടുത്തി പ്രോപ്മിക്സ്