സീരി എയിൽ തുടർച്ചയായ നാലാം മത്സരത്തിലും ഗോളടിക്കാതെ എ സി മിലാൻ. ഫ്രോസിനോണിനെതിരായ മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഗോൾ കീപ്പർ ഡൊണ്ണരുമയുടെ തകർപ്പൻ പ്രകടനവും വീഡിയോ അസിസ്റ്റന്റ് റഫറിയുടെ ഇടപെടലുമാണ് മിലാനെ പരാജയത്തിൽ നിന്നും രക്ഷിച്ചത്.
1984ന് ശേഷം ആദ്യമായാണ് തുടർച്ചയായ നാല് മത്സരങ്ങളിൽ മിലാൻ ഗോളടിക്കാതെ ഇരിക്കുന്നത്. ഒരു ജയമില്ലാതെ ഗട്ടൂസോയുടെയും സംഘത്തിന്റെയും അഞ്ചാം മത്സരമാണ് ഇന്നവസാനിച്ചത്. പുതുതായി ലീഗിൽ എത്തുന്ന ടീമുകളോട് തോൽക്കുന്ന പതിവ് ഇത്തവണയും ആവർത്തിക്കുമോ എന്ന് പലതവണ തോന്നിച്ചെങ്കിലും ഡൊണ്ണരുമയും വാറും മിലൻറെ രക്ഷയ്ക്കെത്തി.
![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)







