“ഒന്നടിച്ചാൽ രണ്ട്, പിന്നെ മൂന്ന്, നാല്.. ഇതാവണം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫുട്ബോൾ”

- Advertisement -

അവസാന മൂന്ന് വർഷവും ഡിഫൻസീവ് ഫുട്ബോൾ കളിച്ച് മടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളോട് ഒലെ ഗണ്ണാർ സോൾഷ്യാർ പറയുന്നത് അതാണ്. നിങ്ങൾ അറ്റാക്ക് ചെയ്യുന്നത് നിർത്തരുത്. അറ്റാക്കിംഗ് ഫുട്ബോൾ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ക്ലബിന്റെ സംസ്കാരം. ആ ഫുട്ബോൾ മാത്രമേ ഇവിടെ കളിക്കാൻ പാടുള്ളൂ. ഒലെ പരിശീലകനായി വന്ന ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 5 ഗോളുകൾ അടിച്ചിരുന്നു..

ജോസെ മൗറീനോ വലിച്ചിരുന്ന ഹാൻഡ് ബ്രേക്ക് താങ്കൾ റിലീസ് ചെയ്തതാണോ എന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോഴാണ് ക്ലബ് കളിക്കേണ്ട ഫുട്ബോളിനെ കുറിച്ച് ഒലെ പറഞ്ഞത്. ഒരു ഗോൾ അടിച്ചാൽ രണ്ടാം ഗോളിനായി പോവുക, അത് കിട്ടിയാൽ മൂന്ന്, പിന്നെ നാല്.. അങ്ങനെ ആവണം ഫുട്ബോൾ കളിയെ സമീപിക്കേണ്ടത് എന്നാണ് താൻ താരങ്ങളോട് പറഞ്ഞത് എന്ന് ഒലെ പറയുന്നു.

മാർഷ്യൽ, പോഗ്ബ, റാഷ്ഫോർഡ്, ലിംഗാർഡ് തുടങ്ങിയവരെല്ലാം ഡിഫംസിന് നേരെ ഓടുമ്പോൾ ഏതു ഡിഫൻസും പേടിക്കും. അങ്ങനെയുള്ളപ്പോൾ അവരോട് അറ്റാക്ക് ചെയ്യണ്ട എന്ന് പറയേണ്ട കാര്യമുണ്ടോ എന്നും ഒലെ ചോദിക്കുന്നു. ഇന്ന് ഒലെ തന്റെ രണ്ടാം മത്സരത്തിൽ ഹഡേഴ്സ്ഫീൽഡിനെ നേരിടും.

Advertisement