മിലാന് അപ്രതീക്ഷിത സമനിലക്കുരുക്ക്

- Advertisement -

ഇറ്റലിയിൽ എ സി മിലാന് അപ്രതീക്ഷിത സമനിലക്കുരുക്ക്. ന്റെ സമനിലയാണ് മിലാനെ ഉദിനെസ് സമനിലയിൽ കുരുക്കിയത്. മിലാ ന് വേണ്ടി പോളിഷ് സ്‌ട്രൈക്കർ ക്രിസ്റ്റോഫ് പിയാറ്റെക്ക് ഗോളടിച്ചപ്പോൾ ഉദിനെസിന്‌ വേണ്ടി കെവിൻ ലസാഗ്നയും ഗോളടിച്ചു. യൂറോപ്പ്യൻ സ്വപ്നങ്ങളുമായി നടക്കുന്ന ഗട്ടൂസോയുടെ മിലാന് വമ്പൻ തിരിച്ചടിയാണ് ഇന്ന് നേരിട്ടത്.

തുടർച്ചയായ മൂന്നാം മത്സരത്തിലാണ് മിലാന് ജയം നേടാൻ സാധിക്കാതെയിരിക്കുന്നത്. നിലവിൽ പോയന്റ് നിലയിൽ നാലാം സ്ഥാനത്താണ് മിലാൻ. മിലാൻ ഡെർബിയിൽ ഇന്ററിനോടും പിന്നീട് സാംപ്‌ടോറിയയോടും മിലാൻ പരാജയമേറ്റുവാങ്ങിയിരുന്നു. ഇന്ന് ഗോളടിച്ച ക്രിസ്റ്റോഫ് പിയാറ്റെക്ക് ഈ സീസണിലെ മിലാന്റെ സീരി എയിലെ ടോപ്പ് സ്‌കോറർ ആയിമാറി.

Advertisement