ഓൺ ഗോൾ രക്ഷിച്ചു, മിലാൻ ഇറ്റലിയിൽ മൂന്നാമത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എ സി മിലാന് വേണ്ടി പിയാറ്റെക്ക് ഗോളടിക്കാൻ മറന്ന ദിവസം ഓൺ ഗോൾ രക്ഷയ്ക്ക് എത്തി. ഇന്ന് നടന്ന സീരി എ മത്സരത്തിൽ സസുവോളയെ എതിരില്ലാത്ത ഒരു ഗോളിനാണ് മിലാൻ തോൽപ്പിച്ചത്. 35ആം മിനുട്ടിൽ സസുവോള താരം ലിരോളയാണ് മിലാന് അനുകൂലമായി ഗോൾ നേടിയത്. മത്സരത്തിൽ അവസാന 25 മിനുട്ടോളം 10 പേരുമായായിരുന്നു സസുവോള കളിച്ചത്. എന്നിട്ടും കൂടുതൽ ഗോളുകൾ നേടാൻ കഴിയാത്തത് എ സി മിലാൻ പരിശീലകനെ നിരാശയിലാക്കിയിട്ടുണ്ട്.

ഇന്നത്തെ ജയം എ സി മിലാനെ ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തിച്ചു. 26 മത്സരങ്ങളിൽ നിന്ന് 48 പോയന്റിൽ എത്തിച്ചു. 47 പോയന്റുള്ള ഇന്റർ മിലാനെ ആണ് എ സി മിലാൻ ഈ ജയത്തോടെ പിറകിലാക്കിയിരിക്കുന്നത്.