“മിലാനിൽ കരിയർ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു”

20211111 215354

തന്റെ കരിയർ എ സി മിലാനിൽ തന്നെ അവസാനിപ്പിക്കാമെന്നാണ് ആഗ്രഹം എന്ന് ഡെന്മാർക്ക് ക്യാപ്റ്റൻ സിമൺ കഹർ. ഇത് എനിക്ക് അനുയോജ്യമായ ക്ലബ്ബാണ് അന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം സീരി എ ഭീമന്മാരുമായി താരം രണ്ട് വർഷത്തെ കരാർ ഒപ്പുവെച്ചിരുന്നു. 30 വയസ്സിനു മുകളിൽ പ്രായമുള്ള കളിക്കാരുമായി ഒരു വർഷത്തേക്ക് മാത്രം കരാർ പുതുക്കുക എന്ന മിലാന്റെ നയം മറികടന്ന് തനിക്ക് വലിയ കരാർ തന്നത് താനും ക്ലബും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു എന്ന് കഹർ പറഞ്ഞു.

“ഒരുപക്ഷേ എന്റെ കരിയർ ഇവിടെ അവസാനിപ്പിക്കാം ഞാൻ ഇതിനേക്കാൾ ഇഷ്‌ടപ്പെടുന്ന മറ്റൊരു സ്ഥലമില്ല. എല്ലാം എനിക്ക് ഇവിടെ തികച്ചും അനുയോജ്യമാണ്: എന്റെ ടീമംഗങ്ങൾ, പരിശീലകൻ, ഞങ്ങളുടെ കളിരീതി. എന്റെ മക്കളും ഭാര്യയും മിലാനിൽ സന്തുഷ്ടരാണ്.” താരം പറഞ്ഞു.

Previous articleവെടിക്കെട്ടുമായി ഫഖർ സമാനും മുഹമ്മദ് റിസ്‌വാനും, ഓസ്‌ട്രേലിയക്കെതിരെ മികച്ച സ്‌കോറുമായി പാകിസ്ഥാൻ
Next articleസ്പിനസോള തിരികെയെത്തുന്നു