സ്പിനസോള തിരികെയെത്തുന്നു

H 57038770 1080x726

യൂറോ കപ്പിലെ ഇറ്റാലിയൻ ഹീറോ സ്പിനസോള പരിക്ക് മാറി തിരികെ എത്തുന്നു. താരം ടീമിനൊപ്പം പരിശീലനം നടത്തുന്ന ചിത്രങ്ങൾ റോമ പങ്കുവെച്ചു. റോമയുടെയും ഇറ്റലിയുടെയും ലെഫ്റ്റ് ബാക്ക് ആയ ലിയോനാർഡോ സ്പിനാസോളക്ക് യൂറോ കപ്പിന് ഇടയിൽ ആയിരുന്നു പരിക്കേറ്റത്. ബെൽജിയത്തിനെതിരായ ക്വാർട്ടർ ഫൈനലിൽ 28-കാരൻ വേദനയോടെ കളം വിട്ടത് ഫുട്ബോൾ ആരാധകരെയും വേദനിപ്പിച്ചിരുന്നു.

ഏഴ് മുതൽ ഒമ്പത് മാസം വരെ അദ്ദേഹം പുറത്തായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും അതിനെക്കാൾ വേഗത്തിൽ തിരികെയെത്താൻ അദ്ദേഹത്തിനായി. റോമയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സ്പിനാസോളയുടെ ഇന്ന് പരിശീലനത്തിൽ പന്തുമായി പ്രവർത്തിക്കുന്നതിന്റെ വീഡിയോ പുറത്തിറക്കി.

Previous article“മിലാനിൽ കരിയർ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു”
Next articleവിരാട് കോഹ്‌ലിയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് സൂചനകൾ