എ സി മിലാന് പുതിയ ഉടമകൾ എത്തുന്നു

സീരി എ ചാമ്പ്യന്മാരായ എ സി മിലാന് പുതിയ ഉടമകൾ എത്തുന്നു. നിലവിലെ ഉടമകളായ എലിയട്ട് അമേരിക്കൻ കമ്പനി ആയ റെഡ്ബേർഡുമായി ഏറ്റെടുക്കൽ കരാറിൽ എത്തിയതായി മിലാൻ ഇന്ന് അറിയിച്ചു. 1.2 ബില്യൺ യൂറോയുടെ കരാറിൽ ആണ് ഇരു പാർട്ടികളും എത്തിച്ചേർന്നിരിക്കുന്നത്. റെഡ്ബേർഡ് ഉടമകളായി എത്തും എങ്കിലും എലിയട്ടിന് ചെറിയ ഓഹരി മിലാനിൽ ഉണ്ടാകും.

ഈ വർഷം സെപ്റ്റംബറോടെ ഏറ്റെടുക്കൽ പൂർണ്ണമാകും. ഈ സമ്മറിലെ മിലാന്റെ ട്രാൻസ്ഫർ നീക്കങ്ങളിലും പുതിയ ഉടമകൾക്ക് അന്തിമ തീരുമാനം എടുക്കാൻ ആകും.