ഇറ്റാലിയൻ ക്ലബായ എ സി മിലാന്റെ പരിശീലകനായി റാൾഫ് റാഗ്നികിനെ എത്തിക്കാനുള്ള നീക്കം മിലാൻ ഉപേക്ഷിച്ചു. റാഗ്നികിനെ നിയമിക്കാനുള്ള നീക്കം ഔദ്യോഗികമായി ക്ലബ് ഉപേക്ഷിച്ചിരിക്കുകയാണ്. റെഡ് ബുളിന്റെ സ്പോർടിംഗ് ഹെഡായ റാൾഫ് റാഗ്നികിനെ പരിശീലകനാക്കി എത്തിക്കാൻ മിലാൻ നൽകിയ കരാർ റദ്ദാക്കുകയും ചെയ്തു. ഈ പുതിയ തീരുമാനത്തിന്റെ പിറകിലെ കാരണങ്ങൾ വ്യക്തമല്ല.
പകരം ഇപ്പോൾ മിലാനെ പരിശീലിപ്പിക്കുന്ന സ്റ്റെഫൻ പിയോളിക്ക് പുതിയ കരാർ നൽകാനാണ് മിലാന്റെ തീരുമാനം. ഈ സീസൺ അവസാനത്തോടെ സ്ഥാനം ഒഴിയാൻ ഇരുന്ന പിയോളിക്ക് മൂന്ന് വർഷത്തെ കരാർ നൽകാനാണ് മിലാന്റെ തീരുമാനം. പിയോളിയുടെ കീഴിൽ മിലാൻ നടത്തുന്ന ഗംഭീരമായ പ്രകടനങ്ങളാണ് പുതിയ കരാറിലേക്ക് കാര്യങ്ങൾ എത്താൻ കാരണം.