പത്ത് പേരുമായി കളിച്ചിട്ടും അറ്റലാന്റയ്ക്ക് ജയം, വീണ്ടും രണ്ടാമത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അറ്റലാന്റ സീരി എയിൽ വീണ്ടും വിജയ വഴിയിൽ. ഇന്നലെ ബൊളോഗ്നയെ ആണ് അറ്റലാന്റയെ പരാജയപ്പെടുത്തിയത്. 60 മിനുട്ടോളം 10 പേരുമായി കളിച്ചാണ് അറ്റലാന്റ ജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 36ആം മിനുട്ടിൽ മത്സരം 0-0 എന്ന നിലയിൽ ഉള്ളപ്പോൾ അറ്റലാന്റ താരം ഗസ്പെരിനി ചുവപ്പ് കാർഡ് വാങ്ങി പുറത്തു പോയിരുന്നു‌. എങ്കിലും അതൊന്നും അറ്റലാന്റെയെ പിറകോട്ട് വലിച്ചില്ല. ആക്രമണം തുടർന്ന അറ്റലാന്റ 1-0ന്റെ ജയമാണ് സ്വന്തമാക്കിയത്.

പരിക്ക് നാറി എത്തിയ മുരിയൽ ആണ് അറ്റലാന്റയുടെ വിജയ ഗോൾ നേടിയത്‌. ഈ ജയത്തോടെ 35 മത്സരങ്ങളിൽ നിന്ന് അറ്റലാന്റയ്ക്ക് 74 പോയന്റായി. രണ്ടാം സ്ഥാനത്തുള്ള അറ്റലാന്റയെക്കാൾ 6 പോയന്റിന്റെ ലീഡ് യുവന്റസിന് ഉണ്ട്. യുവന്റസ് ഒരു മത്സരം കുറവുമാണ് കളിച്ചത്. 4 പോയന്റ് കൂടെ ലഭിച്ചാൽ യുവന്റസിന് സീരി എ കിരീടം ഉറപ്പിക്കാൻ