“എ സി മിലാൻ തന്റെ അവസാന ക്ലബ് ആയിരിക്കില്ല, ഇപ്പോൾ ഒന്നും വിരമിക്കാൻ ഉദ്ദേശമില്ല” – ഇബ്രാഹിമോവിച്

20201109 131409
Credit: Twitter

താൻ അടുത്ത കാലത്ത് ഒന്നും വിരമിക്കില്ല എന്നും എ സി മിലാൻ തന്റെ അവസാന ക്ലബ് ആയിരിക്കില്ല എന്നും സ്വീഡിഷ് സ്ട്രൈക്കർ ഇബ്രഹിമോവിച്. 40 വയസ്സായി എന്ന ഒരൊറ്റ കാരണം കൊണ്ട് വിരമിക്കില്ല എന്നും ഇബ്രഹിമോവിച് പറഞ്ഞു.

“40 എന്നത് കേവലം ഒരു സംഖ്യയാണെന്ന് തെളിയിക്കാൻ ശ്രമിക്കുകയാണ് ഞാൻ. എന്റെ ദീർഘകാല കരിയറിന്റെ രഹസ്യം എന്റെ മനസ്സിലാണ്, എനിക്ക് ഇഷ്ടമുള്ളത് തുടരാൻ അതുകൊണ്ട് ആകുന്നു, ”ഇബ്ര പറഞ്ഞു.

“എല്ലാ ദിവസവും മെച്ചപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ മുമ്പ് കളിച്ച പോലെ എനിക്ക് കളിക്കാൻ കഴിയില്ല, പക്ഷേ ഞാൻ ഇപ്പോൾ കൂടുതൽ ബുദ്ധിമാനും കൂടുതൽ അനുഭവപരിചയമുള്ളവനുമാണ്.” അദ്ദേഹം പറയുന്നു

“എനിക്ക് തെളിയിക്കാൻ മറ്റൊന്നില്ല, പക്ഷേ വിരമിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, വിരമിച്ച ശേഷം എനിക്ക് തുടരാമായിരുന്നു എന്ന് ഖേദിക്കാൻ താനില്ല” ഇബ്ര പറഞ്ഞു. എ സി മിലാൻ തന്നെ റിലീസ് ചെയ്യുക ആണെങ്കിൽ പുതിയ ക്ലബിലേക്ക് പോകും എന്നും ഇബ്ര പറഞ്ഞു.

Previous articleഅവസാന മത്സരം നന്നായി അവസാനിപ്പിച്ച് അസ്ഗര്‍ അഫ്ഗാന്‍, 160 റൺസ് നേടി ഏഷ്യന്‍ രാജ്യം
Next articleപാക്കിസ്ഥാനെതിരെയുള്ള തോൽവി വേദനയുളവാക്കുന്നത്, റിട്ടയര്‍മെന്റിനുള്ള കാരണം വ്യക്തമാക്കി – അസ്ഗര്‍ അഫ്ഗാന്‍