പാക്കിസ്ഥാനെതിരെയുള്ള തോൽവി വേദനയുളവാക്കുന്നത്, റിട്ടയര്‍മെന്റിനുള്ള കാരണം വ്യക്തമാക്കി – അസ്ഗര്‍ അഫ്ഗാന്‍

Asgharafghanretirement

അഫ്ഗാനിസ്ഥാന്റെ കഴിഞ്ഞ മത്സരത്തിലെ തോല്‍വി വേദനിപ്പിക്കുന്നതെന്നും അതാണ് തനിക്ക് റിട്ടയര്‍ ചെയ്യേണ്ട സമയമായി എന്ന് തോന്നിപ്പിച്ചതെന്നും പറഞ്ഞ് അഫ്ഗാനിസ്ഥാന്‍ മുന്‍ നായകന്‍ അസ്ഗര്‍ അഫ്ഗാന്‍. തന്റെ അവസാന ഇന്നിംഗ്സ് കളിച്ച് 33 റൺസ് നേടിയ താരം വളരെ വികാര്‍നിര്‍ഭരനായി ആണ് ഇന്നിംഗ്സിന്റെ ഇടവേളയിൽ സംസാരിച്ചത്. യുവ താരങ്ങള്‍ക്ക് അവസരം നല്‍കുകയെന്നത് കൂടി തന്റെ വിരമിക്കലിന് പിന്നിലുണ്ട്.

Afghanistanasgharafghan

എന്തിന് ലോകകപ്പിന് ഇടയിൽ എന്നുള്ള ചോദ്യത്തിന് ഉള്ള മറുപടിയായാണ് പാക്കിസ്ഥാനെതിരെയുള്ള തോല്‍വിയാണ് തന്റെ തീരുമാനത്തിന് കാരണമായതെന്നും അസ്ഗര്‍ വ്യക്തമാക്കി. തനിക്ക് ഒട്ടേറെ നല്ല നിമിഷങ്ങള്‍ അഫ്ഗാനിസ്ഥാന്‍ ടീമിനൊപ്പം അനുഭവിക്കാനായിട്ടുണ്ടെന്നും അതിനാൽ തന്നെ ഈ റിട്ടയര്‍മെന്റ് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന നിമിഷം ആണെന്നും അസ്ഗര്‍ അഫ്ഗാന്‍ സൂചിപ്പിച്ചു.

Asgharafghan2

Previous article“എ സി മിലാൻ തന്റെ അവസാന ക്ലബ് ആയിരിക്കില്ല, ഇപ്പോൾ ഒന്നും വിരമിക്കാൻ ഉദ്ദേശമില്ല” – ഇബ്രാഹിമോവിച്
Next articleനമീബിയയ്ക്കെതിരെ 62 റൺസ് വിജയവുമായി അഫ്ഗാനിസ്ഥാന്‍