എ.സി മിലാനെ അട്ടിമറിച്ച് ഫിയോറെന്റീന

- Advertisement -

സീരി എ യിൽ എ.സി മിലാനെ അട്ടിമറിച്ച് ഫിയോറെന്റീന. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫിയോറെന്റീന മിലാനെ പരാജയപ്പെടുത്തിയത്. ഫെഡറിക്കോ കിയെസയാണ് ഫിയോറെന്റീനയുടെ വിജയ ഗോൾ നേടിയത്. ഈ വിജയം ഫിയോറെന്റീനയെ ഇറ്റാലിയൻ ലീഗിൽ ഏഴാം സ്ഥാനത്തേക്ക് ഉയർത്തി.

ടോറീനോയോടും ബൊളോഞ്ഞായോടും സമനില വഴങ്ങിയ മിലാൻ യൂറോപ്പ ലീഗിൽ ഒളിംപിയാക്കോസിനോട് പരാജയപ്പെട്ട് പുറത്തായിരുന്നു. അതിനു പിന്നാലെ ഫിയോറെന്റീനയോട് ഏട്ടാ പരാജയം മിലാൻ വമ്പൻ തിരിച്ചടിയാണ്. 483 കളത്തിനു പുറത്തിരുന്ന ആൻഡ്രിയ കൊണ്ടി തിരിച്ചെത്തിയത് മാത്രമാണ് മിലാൻ ഏക ആശ്വാസം.

Advertisement