ചെന്നൈ സിറ്റിക്ക് ആദ്യ തോൽവി, കാശ്മീർ ഒന്നാം സ്ഥാനത്തിന് തൊട്ടരികെ

- Advertisement -

ഐലീഗിൽ മുന്നിൽ ഉള്ള ചെന്നൈ സിറ്റിയുടെ കാലിടറുന്നു. ഇന്ന് കൊയമ്പത്തൂർ നടന്ന മത്സരത്തിൽ ചെന്നൈ സിറ്റി സീസണിലെ ആദ്യ പരാജയം അറിഞ്ഞു. റിയൽ കാശ്മീർ ആണ് ചെന്നൈ സിറ്റിയെ പരാജയപ്പെടുത്തിയത്. വാശിയേറിയ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് കാശ്മീർ വിജയിച്ചത്. കളിയുടെ 75ആം മിനുട്ടിൽ റഫറിയുടെ തെറ്റായ തീരുമാനത്തിൽ പിറന്ന പെനാൾട്ടിയാണ് കാശ്മീരിന് ജയം നൽകിയത്. കോഫി ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്.

ഈ വിജയം റിയൽ കാശ്മീരിനെ രണ്ടാം സ്ഥാനത്ത് എത്തിച്ചു. മികച്ച ഫോമിൽ ഉള്ള റിയൽ കാശ്മീർ അവസാന അഞ്ചു മത്സരങ്ങളിലും പരാജയം അറിഞ്ഞിട്ടില്ല. ഇപ്പോൾ 9 മത്സരങ്ങളിൽ 17 പോയന്റ് ആണ് കാശ്മീരിന് ഉള്ളത്. ഒന്നാം സ്ഥാനത്തുള്ള ചെന്നൈ സിറ്റിക്ക് 17 പോയന്റും. 15 പോയന്റുള്ള ഈസ്റ്റ് ബംഗാൾ മൂന്നാം സ്ഥാനത്തേക്ക് പോയി

Advertisement