മിലാൻ ഡെർബിക്ക് റെക്കോർഡ് തുക

നാളെ നടക്കുന്ന മിലാൻ ഡെർബി റെക്കോർഡ് വരുമാനമാണ് ഇറ്റലിയിൽ ഉണ്ടക്കിയിട്ടുള്ളത്. 5.7 മില്യൺ യൂറോയാണ് ടിക്കറ്റ് നിരക്കിലും ഹോസ്പിറ്റാലിറ്റി റെവന്യുവിലുമായി വരുമാനം. ഇറ്റാലിയൻ ലീഗിലെ റെക്കോർഡ് വരുമാനമാണിത്. കഴിഞ്ഞ വര്ഷം ചാമ്പ്യൻസ് ലീഗിൽ നടന്ന ബാഴ്‌സലോണ – ഇന്റർ മത്സരമാണ് ആറ് മില്യൺ യൂറോയോളം വരുമാനം നേടി ഇറ്റലിയിൽ ഒന്നാമതുള്ളത്.

ബദ്ധവൈരികളായ എ സി മിലാനും ഇന്റർ മിലാനും സാൻ സായ്‌റോയിൽ ഏറ്റുമുട്ടുന്നത് കാണാൻ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ. സമീപ കാലത് ഡെർബിയുടെ ആവേശം കുറഞ്ഞെന്ന് ആക്ഷേപമുയർന്നെങ്കിലും ഇത്തവണത്തെ കളിയിൽ തീ പാറും. യൂറോപ്പ്യൻ സ്പോട്ടിനായി ലീഗിൽ ഇരു ടീമുകളും മല്ലിട്ടുകൊണ്ടിരിക്കുകയാണ്. 4,000 അധികം ഇറ്റലിക്ക് വെളിയിൽ നിന്നുമുള്ള ആരാധകർ മത്സരം കാണാൻ എത്തുന്നതായാണ് അറിയാൻ കഴിഞ്ഞത്.