ഗട്ടൂസോയും മിലാനും വീണു, മിലാൻ ഡെർബി സ്വന്തമാക്കി ഇന്റർ

170th മിലാൻ ഡെർബി സ്വന്തമാക്കി ഇന്റർ മിലാൻ. ആവേശോജ്വലമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്റർ മിലാൻ എ സി മിലാനെ പരാജയപ്പെടുത്തിയത്. വസിനോ, ദേ വൃജ്, മാർട്ടിനെസ്സ് എന്നിവർ ഇന്റെരിനു വേണ്ടി ഗോളടിച്ചപ്പോൾ ബകയൊക്കൊ, മാറ്റിയോ മുസച്ചിയോ എന്നിവരാണ് മിലാന്റെ ഗോൾ സ്കോറർമാർ. രണ്ടാം പകുതിയിൽ വമ്പൻ തിരിച്ചുവരവാണ് മിലാൻ നടത്തിയത്.

രണ്ടു ഗോളുകൾക്ക് പിന്നിലായെങ്കിലും പൊരുതിക്കളിച്ച ഗട്ടൂസോയും സംഘവും ഡെർബി സ്വന്തമാക്കുമെന്നു തോന്നിയെങ്കിലും പെനാൽറ്റി മത്സരത്തിന്റെ ഗതിമാറ്റി. മാർട്ടിനെസിനെ ഫൗൾ ചെയ്ത ആൻഡ്രിയ കൊണ്ടിക്ക് റഫറി ചുവപ്പു കാർഡും ഇന്ററിനു പെനാൽറ്റിയും നൽകി.

എന്നാൽ വാറിന്റെ ഇടപെടലിൽ ചുവപ്പ് കാർഡ് മഞ്ഞക്കാർഡായി മാറി. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ സമനിലയ്ക്കായി മിലാൻ പോരുതികളിച്ചെങ്കിലും ഇന്റർ ജയം സ്വന്തമാക്കി. അഞ്ചു മത്സരങ്ങൾ പരാജിതരായി കുതിച്ച മിലാന്റെ കുതിപ്പാണ് ഇന്റർ അവസാനിപ്പിച്ചത്. യൂറോപ്പയിലും ലീഗിലുമേറ്റ തിരിച്ചടികളിൽ നിന്നും ശക്തമായ തിരിച്ചുവരവാണ് ഇന്റർ നടത്തിയത്. ഇന്നത്തെ ജയം 53 പോയിന്റുമായി ഇന്ററിനെ സീരി എയിൽ മൂന്നാം സ്ഥാനത് എത്തിച്ചു

Previous articleഇറ്റലിയിൽ പൊരുതി ജയിച്ച് നാപോളി
Next articleവണ്ടർ ഗോളും ഹാട്രിക്കുമായി ലയണൽ മെസ്സി, പകരം വീട്ടി ബാഴ്‌സലോണ