ഇറ്റലിയിൽ പൊരുതി ജയിച്ച് നാപോളി

സീരി എ യിൽ പൊരുതി ജയിച്ച് നാപോളി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് നാപോളി ഉദിനെസിനെ പരാജയപ്പെടുത്തിയത്. അമിൻ യൂനുസ്, കല്ലേഹോൺ, മിലിക്,മെർട്ടൻസ് എന്നിവർ നാപോളിക്ക് വേണ്ടി ഗോളടിച്ചപ്പോൾ കെവിൻ ലാസ ഗ്നയും ഫൊഫാനയും ഉദിനെസിന്‌ വേണ്ടി സ്‌കോർ ചെയ്തു. മത്സരത്തിലെ നാല് ഗോളുകളും പിറന്നത് ആദ്യ പകുതിയിലാണ്.

രണ്ടു ഗോളിന്റെ ലീഡ് നാപോളിക്ക് നഷ്ടമായത് 6 മിനുട്ടിലാണ്. സീരി എയിൽ ഒട്ടേറെ അട്ടിമറികൾ നടന്ന ആഴ്ചയായതിനാൽ ഒരു അട്ടിമറി മണത്തെങ്കിലും നാപോളി രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്നു. നാപോളിയുടെ ഗോൾ കീപ്പർ ഡേവിഡ് ഓസ്പിന അപ്രതീക്ഷിതമായി കുഴഞ്ഞ് വീണത് ആരാധകരിൽ ആശങ്ക ഉളവാക്കിയിയെങ്കിലും താരം സേഫാണെന്നു പിന്നീട് നാപോളി സ്ഥിതീകരിച്ചു.

Previous articleഹാട്രിക്കുമായി ഹാമസ് റോഡ്രിഗസ്, ബയേൺ മ്യൂണിക്ക് വീണ്ടും ഒന്നാമത്
Next articleഗട്ടൂസോയും മിലാനും വീണു, മിലാൻ ഡെർബി സ്വന്തമാക്കി ഇന്റർ