“പോഗ്ബയും റാഷ്ഫോർഡും വന്നാൽ കാണുക വേറെ ഒരു മാഞ്ചസ്റ്റർ യുണൈറ്റഡിനെ”

- Advertisement -

സീസൺ പുനരാരംഭിക്കുമ്പോൾ കൂടുതൽ ശക്തമായ ഒരു മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആകും കാണാൻ കഴിയുക എന്ന് യുണൈറ്റഡ് സ്ട്രൈക്കർ ഇഗാളോ. പോൾ പോഗ്ബയും റാഷ്ഫോർഡും പരിക്ക് മാറി എത്തുമെന്ന പ്രതീക്ഷയാണ് ഇഗാളോ ഇങ്ങനെ പറയാൻ കാരണം. പോഗ്ബ തിരികെ എത്തി എന്നും പോഗ്ബയുടെ സാന്നിദ്ധ്യം ടീമിന് പോസിറ്റീവ് ഊർജ്ജം നൽകും എന്നും ഇഗാളോ പറഞ്ഞു.

ബ്രൂണോയും പോഗ്ബയും മിഡ്ഫീൽഡിൽ ഇറങ്ങിയാൽ യുണൈറ്റഡ് കൂടുതൽ ശക്തമാകുന്നത് കാണാം എന്നും സ്ട്രൈക്കർ പറഞ്ഞു. നീണ്ടകാലമായി പരിക്കിന്റെ പിടിയിലായിരുന്നു പോഗ്ബ.റാഷ്ഫോർഡ് കൂടെ വന്നാൽ ടീമിന്റെ കരുത്ത് ഇരട്ടിയാകും എന്നും ഇഗാളോ പറഞ്ഞു. ബ്രൂണോയും ഇഗാളോയും വന്നതിനു ശേഷം പോഗ്ബ, റാഷ്ഫോർഡ് എന്നിവർ ഒന്നും ഇതുവരെ കളിച്ചിട്ടില്ല.

Advertisement