“മെസ്സി മറഡോണയുടെ പിൻഗാമിയായി നാപോളിയിലേക്ക് പോവണം‍”

Jyotish

ലയണൽ മെസ്സി ഫുട്ബോൾ ഇതിഹാസം മറഡോണയുടെ പിൻഗാമിയായി നാപോളിയിലേക്ക് പോവണമെന്ന് മുൻ ബാഴ്സലോണ താരം കെവിൻ പ്രിൻസ് ബോട്ടാങ്ങ്. 2021ൽ മെസ്സി ക്ലബ്ബ് മാറുമെന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള വാർത്തകൾ വന്നതിന് ശേഷമാണ് ബോട്ടാങ്ങ് ഈ അഭിപ്രായ പ്രകടനം നടത്തിയത്. 2021 ജൂണിൽ മെസ്സിയുമായുള്ള ബാഴ്സലോണയുടെ കരാർ അവസാനിക്കും, അതിന് ശേഷം മെസ്സി ഇറ്റാലിയൻ ടീമായ നാപോളിയിലേക്ക് പോവണം‌.

മറഡോണയുടെ പാരമ്പര്യം കാത്ത് സൂക്ഷിക്കാൻ മെസ്സി നാപോളിയിലേക്ക് പോവണം. മറഡോണയുടെ 10ആം നമ്പർ ജേഴ്സിയുടെ പാരമ്പര്യം കാത്ത് സൂക്ഷിക്കാൻ പണത്തെക്കുറിച്ച് ചിന്തിക്കാതെ മെസ്സി നേപ്പീൾസിൽ എത്തണമെന്നാണ് ബോട്ടാങ്ങ് അഭിപ്രായപ്പെട്ടത്. മറഡോണയെ സ്നേഹിച്ച പോലെ ലയണൽ മെസ്സിയേയും നേപ്പിൾസിലെ ജനത സ്നേഹിക്കുമെന്നും ബോട്ടാങ്ങ് പറഞ്ഞു. ബാഴ്സലോണ വിട്ട് എവിടേക്ക് പോവും എന്നതിനെ കുറിച്ച് കൃത്യമായ പ്രതികരണം മെസ്സി നടത്തിയിട്ടില്ല. പിഎസ്ജി,മാഞ്ചസ്റ്റർ സിറ്റി എന്നീ ക്ലബ്ബുകളുടെ പേരുകളാണ് ഉയർന്ന് കേൾക്കുന്നത്.