“വിരമിക്കാൻ ഒരു ഉദ്ദേശവുമില്ല, കളിക്കാൻ കഴിയുന്ന കാലത്തോളം കളിക്കും” – ഇബ്രഹിമോവിച്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫുട്ബോളിൽ നിന്ന് വിരമിക്കാൻ താൻ ഉദ്ദേശിക്കുന്നില്ല എന്ന് മിലാൻ സ്ട്രൈക്കർ ഇബ്രഹിമോവിച്. 39കാരനായ ഇബ്രഹിമോവിച് ഇപ്പോൾ സീരി എയിൽ 10 ഗോളുമായി ടോപ് സ്കോറർ ആണ്‌. താൻ വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല എന്നും എത്ര കാലം തനിക്ക് ഇങ്ങനെ കളിക്കാൻ ആകുമോ അത്രയും കാലം കളിക്കും എന്നും ഇബ്രഹിമോവിച് പറഞ്ഞു. തന്റെ ശരീരത്തിന് ഇതേ പോലെ പ്രകടനങ്ങൾ നടത്താൻ ആകാതെ വരുമ്പോൾ മാത്രമെ ഫുട്ബോൾ വിടുന്നത് ചിന്തിക്കു എന്നും ഇബ്ര പറയുന്നു.

ശരീരം സൂക്ഷിക്കുക മാത്രമെ തനിക്ക് ചെയ്യേണ്ടതുള്ളൂ. അത് ചെയ്താൽ തനിക്ക് കളത്തിൽ പ്രകടനം നടത്താൻ ആകും എന്നും സ്വീഡിഷ് താരം പറഞ്ഞു. എ സി മിലാനിലെ രണ്ടാം വരവ് താൻ ആസ്വദിക്കുന്നുണ്ട് എന്നും ഇബ്ര പറഞ്ഞു‌. ഇത്തവണ മിലാനെ അവരുടെ പഴയ പ്രതാപത്തിലേക്ക് നയിക്കുക ആയിരുന്നു തന്റെ ചുമതല. ടീം ആ ലക്ഷ്യത്തിൽ ആണ് മുന്നോട്ട് പോകുന്നത് എന്നും ഇബ്ര പറഞ്ഞു.