മറഡോണയുടെ റെക്കോർഡിന് ഒപ്പം മെർടെൻസ് എത്തി!!

Newsroom

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ ഇരട്ട ഗോളുകൾ നേടിയതോടെ മെർട്ടെൻസ് നാപോളിക്കായി ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഇന്നലെ നേടിയ ഗോളുകളോടെ നാപോളിയിൽ മറഡോണ നേടിയ ഗോളുകൾ മെർടെൻസ് മറികടന്നു. ഇന്നലത്തെ ഗോളുകളോടെ മെർടെൻസിന് 116 ഗോളുകളായി. നാപോളിക്കായി മറഡോണയും 115 ഗോളുകൾ ആയിരുന്നു നേടിയിരുന്നത്.

ഇതോടെ നാപോളിയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർമാരിൽ മെർടെൻസ് രണ്ടാമത് എത്തി. ഇനി മെർടെൻസിന് മുന്നിൽ ഹാംസിക് മാത്രമെ ഉള്ളൂ. നാപോളിയുടെ മുൻ ക്യാപ്റ്റൻ ആയിരുന്നു ഹാംസിക് 121 ഗോളുകളാണ് നാപോളിക്കായി നേടിയിട്ടുള്ളത്.

നാപോളി ഗോൾ സ്കോറേഴ്സ്;

ഹാംസിക് – 121
മെർടെൻസ് – 116
മറഡോണ – 115
സലുസ്ട്രോ – 107
കവാനി – 104