നാപോളിയുടെ ചരിത്രത്തിൽ ഇനി മെർട്ടൻസും, ഹാംസിക്കിന്റെ റെക്കോർഡിന് ഒപ്പം

- Advertisement -

നാപോളിയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടകാരിൽ ഒരാൾ എന്ന റെക്കോർഡ് ഇനി ഡ്രെയ്സ് മെർട്ടൻസിനും സ്വന്തം. ബാഴ്സലോണക്ക് എതിരെ ആദ്യ പകുതിയിൽ നേടിയ ഗോളോടെയാണ് ബെൽജിയം താരം ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഗോളടിക്കാരിൽ ഹാംശിക്കിന്റെ ഒപ്പം എത്തിയത്. നിലവിൽ ഇരുവർക്കും ക്ലബ്ബിനായി 121 ഗോളുകൾ ആണ് ഉള്ളത്.

ഈ സീസൺ അവസാനം വരെ കരാറുള്ള താരത്തിന് ഇനി ഒരു ഗോൾ കൂടെ നേടിയാൽ പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പാക്കാം. നിലവിലെ ഫോമിൽ അത് താരം നേടിയില്ലെങ്കിൽ മാത്രമാണ് അത്ഭുതം. 33 വയസുകാരനായ മെർട്ടൻസ് 2013 ൽ പി എസ് വി യിൽ നിന്നാണ് നാപോളിയിലേക്ക് എത്തിയത്.

Advertisement