“ബയേൺ പഠിപ്പിച്ചത് വലിയ പാഠം” – ലമ്പാർഡ്

- Advertisement -

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ ബയേണിൽ നിന്നേറ്റ പരാജയം വലിയ ഒരു പാഠമാണ് എന്ന് ലമ്പാർഡ്. ബയേൺ ഇന്നലെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ച് ചെൽസിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ബയേൺ ടീമിന്റെ മികവ് ആണ് തോൽവിക്ക് കാരണം എന്ന് ലമ്പാർഡ് പറഞ്ഞു. ഇത് ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ആണ്. അവിടെ കളിക്കുമ്പോൾ ടീമിന്റെ നിലവാരം വലിയ പ്രശ്നമാണ്. ബയേൺ ടീമിന്റെ നിലവാരമുള്ള സ്ക്വാഡിലേക്ക് എത്താൻ ആണ് ചെൽസി ശ്രമിക്കുന്നത്. ലമ്പാർഡ് പറഞ്ഞു.

ലെവൻഡോസ്കി, മുള്ളർ, നൂയർ, അലാബ തുടങ്ങിയവർ ഒക്കെ ബയേൺ ടീമിൽ വർഷങ്ങളായി കളിക്കുന്നവർ ആണ്. ചെൽസി ഒരു മാറ്റത്തിന്റെ പാതയിലാണ്. ഭാവിയിലേക്ക് മികച്ച ടീമിനെ പടുത്ത് ഉയർത്തുകയാണ് തന്റെ ചുമതല എന്നും ലമ്പാർഡ് പറഞ്ഞു. രണ്ടാം പാദത്തിൽ ജർമ്മനിയിൽ ചെന്ന് അഭിമാന പോരാട്ടം കാഴ്ചവെക്കുക ആണ് ലക്ഷ്യം. ഇപ്പോൾ ചെൽസിയുള്ള അവസ്ഥ കഷ്ടകരമാണെന്നും ഇനി ക്വാർട്ടറിലേക്ക് കടക്കുക പ്രയാസമാണെന്നും ലമ്പാർഡ് സമ്മതിച്ചു.

Advertisement