എമ്പപ്പെയും കവാനിയും ഒരു മാസമെങ്കിലും പുറത്തിരിക്കും

- Advertisement -

സൂപ്പർ താരങ്ങളായ എമ്പപ്പെയും കവാനിയും ഒർ മാസത്തോളം പുറത്തിരിക്കേണ്ടി വരും. ഇന്നലെ നടന്ന ലീഗ് മത്സരത്തിനിടെ ആയിരുന്നു പി എസ് ജിയുടെ രണ്ട് താരങ്ങൾക്കും പരിക്കേറ്റത്. ഇരുവരുടെയും പരിക്ക് സരമുള്ളതാണ് എന്ന് ക്ലബ് അറിയിച്ചു. ഒരു മാസത്തിൽ കൂടുതൽ ഇരുവരും പുറത്ത് ഇരിക്കേണ്ടി വരും. നാലു മത്സരങ്ങൾ എങ്കിലും ഇരുവർക്കും നഷ്ടമാകും.

ഇതിൽ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരവും ഉൾപ്പെടും. ലിയോണിനെതിരായ വലിയ മത്സരവും എമ്പപ്പെയ്ക്കും കവാനിക്കും നഷ്ടമാകും. നെയ്മർ കളിക്കാത്തതിനാൾ ഉള്ള പ്രശ്നത്തോടൊപ്പം ഇതുകൂടെ ആകുന്നത് പരിശീലകൻ ടുക്കലിന് വലിയ തലവേദന നൽകും. നെയ്മറിനെ വിൽക്കാൻ ശ്രമിക്കുന്നതിൽ നിന്ന് പി എസ് ജി പിന്മാറാനും ഈ പരിക്കുകൾ കാരണം സാധ്യതയുണ്ട്‌.

Advertisement