മാറ്റിച് റോമയിൽ ഒരു വർഷം കൂടെ

Newsroom

Picsart 23 03 25 11 56 26 970
Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം നെമാഞ്ച മാറ്റിച് റോമയിൽ തന്റെ കരാർ പുതുക്കി‌. 2024 സമ്മർ വരെയാണ് മാറ്റിച് കരാർ നീട്ടിയത്. കഴിഞ്ഞ സീസൺ അവസാനം ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് മാറ്റിച് റോനയിലേക്ക് എത്തിയത്‌. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ജോസെ മൗറീനോയുടെ സാന്നിദ്ധ്യമാണ് റോമയിലേക്ക് മാറ്റിചിനെ എത്തിച്ചത്.

റോമ 23 03 25 11 56 09 894

ജോസെയുടെ വിശ്വസ്ത കളിക്കാരിൽ ഒരാളാണ് മാറ്റിച്. മാഞ്ചസ്റ്റർ യുണൈറ്റഡിലും ചെൽസിയിലും മാറ്റിച് ജോസെക്ക് കീഴിൽ വലിയ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. റോമയിലും ഇതുവരെ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ മാറ്റിചിനായി. ഇതിനു മുമ്പ് അഞ്ചു വർഷം മാറ്റിച് മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ആയിരുന്നു. 2017ൽ ചെൽസിയിൽ നിന്നാണ് മാറ്റിച് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയത്.