“ബാഴ്‌സലോണയിൽ പോയാൽ മാർട്ടിനസ് പകരക്കാരുടെ ബെഞ്ചിലാവും”

Staff Reporter

ബാഴ്‌സലോണയിൽ പോയാൽ ഇന്റർ മിലൻ താരം ലൗറ്ററോ മാർട്ടിനസിന്റെ സ്ഥാനം പകരക്കാരുടെ ബെഞ്ചിലാവുമെന്ന മുന്നറിയിപ്പുമായി പരിശീലകൻ ഫാബിയോ കാപ്പെല്ലോ. അർജന്റീന ഫോർവേഡിനെ സ്വന്തമാക്കാൻ ബാഴ്‌സലോണ ശക്തമായ ശ്രമങ്ങൾ നടത്തുന്നു വർത്തകൾക്കിടയിലാണ് താരത്തിന് മുന്നറിയിപ്പുമായി കാപ്പെല്ലോ രംഗത്തെത്തിയത്.

മാർട്ടിനസിന് സെരി എയിൽ തന്നെ തുടരുന്നതാണ് നല്ലതെന്നും അന്റോണിയോ കൊണ്ടേക്ക് കീഴിൽ താരം ഇനിയും മെച്ചപ്പെടുമെന്നും കാപ്പെല്ലോ പറഞ്ഞു. താരം ബാഴ്‌സലോണയിൽ എത്തിയാൽ ആദ്യ ഇലവനിൽ എത്തുമെന്ന് ഉറപ്പില്ലെന്നും കാപ്പെല്ലോ പറഞ്ഞു.  സ്പെയിനിൽ റയൽ മാഡ്രിഡ് ഒഴികെ ബാക്കി എല്ലാ ടീമുകളെയും കൊറോണ വൈറസ് ബാധ മൂലം ഉണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധി ബാധിക്കുമെന്നും മുൻ റയൽ മാഡ്രിഡ് പരിശീലകൻ കൂടിയായ കാപ്പെല്ലോ പറഞ്ഞു. കൊറോണ വൈറസ് മൂലം ഉണ്ടായ പ്രതിസന്ധി വലിയ ട്രാൻസ്ഫറുകൾ നടക്കാനുള്ള സാധ്യത കുറക്കുമെന്നും കാപ്പെല്ലോ പറഞ്ഞു.