മാഞ്ചസ്റ്റർ യുണൈറ്റഡിനോട് നന്ദി പറഞ്ഞ് ലുകാകു

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ഇന്റർ മിലാനിൽ ചേർന്ന ലുകാകു തന്റെ മുൻ ക്ലബിനോട് നന്ദി പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആയിരുന്നു അവസാന രണ്ടു വർഷവും ലുകാകു കളിച്ചിരുന്നത്. 80 മില്യണോളം നൽകിയാ‌ണ് ഇന്റർ ലുകാകുവിനെ സ്വന്തമാക്കിയത്. ഇത്ര കാലവും തന്നെ പിന്തുണച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്കും തന്റെ വളർച്ചയെ സഹായിച്ച ക്ലബിനും പരിശീലകർക്കും ഒക്കെ ലുകാകു നന്ദി പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാവിക്ക് എല്ലാ വിധ ആശംസകൾ നേരുന്നതായും ലുകാകു പറഞ്ഞു. ഇന്റർ മിലാനിലേക്ക് മാത്രമായിരുന്നു തനിക്ക് പോകേണ്ടിയിരുന്നത് എന്നും. ആ ആഗ്രഹം പൂർത്തീകരിച്ചു എന്നും ലുകാകു ഇന്റർ മിലാനിൽ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു. ഇന്റർ മിലാനെ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുപോകുന്നതിന് സഹായിക്കാൻ തനിക്ക് ആകും എന്നും ലുകാകു പറഞ്ഞു.

Advertisement