മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം മിലൻ സിംഗ് ഇനി നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ

- Advertisement -

മുൻ കേരള ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡ് താരമായിരുന്ന മിലൻ സിംഗ് ഇനി നോർത്ത് ഈസ്റ്റിൽ കളിക്കും. കഴിഞ്ഞ സീസണിൽ മുംബൈ സിറ്റിക്ക് വേണ്ടി ആയിരുന്നു മിലൻ സിംഗ് കളിച്ചിരുന്നത്. ഒരു വർഷത്തെ കരാർ ബാക്കി ഉണ്ട് എങ്കിലും താരം ക്ലബ് വിടാൻ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോൾ. ഈ നീക്കം ഉടൻ തന്നെ ഔദ്യോഗികമാകും.

മണിപ്പൂർ സ്വദേശി മിലൻ സിംഗ് 2017-18 സീസണിലാണ് കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചത്. കഴിഞ്ഞ തവണ ഡ്രാഫ്റ്റിലൂടെ സ്വന്തമാക്കിയത്. മുൻ സീസണിൽ ഡെൽഹി ഡൈനാമോസിനു വേണ്ടിയും നോർത്ത് ഈസ്റ്റിനു വേണ്ടിയും മിലൻ സിംഗ് ഐ എസ് എല്ലിൽ ഇറങ്ങിയിട്ടുണ്ട്. ഇതുവരെ ഐ എസ് എല്ലിൽ 50 മത്സരങ്ങൾ കളിച്ചിട്ടുള്ള മിലൻ സിങ് രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്.

Advertisement