ക്വഗ്ലിയരെല്ലയെ അവഗണിക്കാൻ ഇറ്റലിക്കാകില്ല -മാൻചിനി

ഇറ്റാലിയൻ ടീമായ സാംപ്‌ടോറിയയുടെ സൂപ്പർ സ്‌ട്രൈക്കർ ഫാബിയോ ക്വഗ്ലിയരെല്ലയെ അവഗണിക്കാൻ ഇറ്റാലിയൻ ടീമിനാകില്ലെന്ന് ഇറ്റാലിയൻ ദേശീയ ടീമിന്റെ പരിശീലകൻ റോബർട്ടോ മാൻചിനി. യൂറോ യോഗ്യത മത്സരങ്ങളിൽ ഫിൻലാൻഡും ലെന്ചെസ്റെയിനുമാണ് ഇറ്റലിയുടെ എതിരാളികൾ. യോഗ്യത മത്സരങ്ങൾക്കായുള്ള സ്‌ക്വാഡിലേക്കാണ് 36 കാരനായ ഫാബിയോ ക്വഗ്ലിയരെല്ല തിരഞ്ഞെടുക്കപ്പെട്ടത്. എട്ടു വർഷത്തിന് ശേഷമാണ് താരം ദേശീയ ടീമിനായി കളത്തിൽ ഇറങ്ങുക.

പ്രായം ഫാബിയോ ക്വഗ്ലിയരെല്ലക്ക് ഒരു പ്രശ്നമല്ലെന്നും മികച്ച പ്രകടനത്തിലൂടെ അദ്ദേഹം അത് തെളിയിച്ചതാണെന്നും റോബർട്ടോ മാൻചിനി പറഞ്ഞു. യുവന്റസിന്റെ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയെ മറികടന്ന സാംപ്‌ടോറിയയുടെ ക്വഗ്ലിയരെല്ല 21 ഗോളുകളാണ് അടിച്ചു കൂട്ടിയത്. ക്രിസ്റ്റിയാനോ റൊണാൾഡോ ലീഗിൽ 19 ഗോളുകൾ മാത്രമാണ് അടിച്ചത്.

Previous articleഇന്റർ മിലാൻ വീണ്ടും വിവാദത്തിൽ, മിലാൻ താരത്തിന് നേരെ വംശീയാധിക്ഷേപം
Next articleഐപിഎല്‍ ഫാന്റസി സീസണിന്റെ ഔദ്യോഗിക പങ്കാളികളായി ഡ്രീം ഇലവന്‍