ഇന്റർ മിലാൻ വീണ്ടും വിവാദത്തിൽ, മിലാൻ താരത്തിന് നേരെ വംശീയാധിക്ഷേപം

- Advertisement -

ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാൻ വീണ്ടും വിവാദത്തിൽ. മിലാൻ ഡെർബിയിൽ എ.സി മിലാൻ മധ്യനിരതാരം ഫ്രാങ്ക് കെസ്സിക്കെതിരെ വംശീയാധിക്ഷേപം നടന്നെന്നാണ് ആരോപണം. ഇന്റർ ആരാധകർ ഈ സീസണിൽ തന്നെ വംശീയാധിക്ഷേപത്തെ തുടർന്ന് കുപ്രസിദ്ധരാണ്. ഈ സീസണിൽ വംശീയാധിക്ഷേപത്തിനു ഇന്റർ മിലാനു ശിക്ഷയേറ്റു വാങ്ങിയിട്ടുണ്ട്. മത്സരത്തിന്റെ തുടക്കത്തിൽ ആണ് കേസ്സിക്ക് നേരെ വംശീയാധിക്ഷേപം ഉണ്ടായത്.

കുരങ്ങന്മാരുടെ ശബ്ദം ഉണ്ടാക്കി താരത്തെ അധിക്ഷേപിക്കുകയാണ് ഇന്റര്‍ മിലാന്‍ ആരാധകര്‍ ചെയ്തത്. നാപോളി – ഇന്റർ മത്സരത്തിനിടെയാണ് നാപോളി താരം കോലിബാലിക്ക് വംശീയയാധിക്ഷേപം ഏൽക്കേണ്ടി വന്നിരുന്നു. ഇതേ തുടർന്ന് രണ്ടു മത്സരങ്ങളിൽ സ്റ്റേഡിയം ബാൻ നേരാസൂറികൾക്ക് ലഭിച്ചിരുന്നു.

Advertisement