മൈഗ്നാൻ മിലാൻ വല കാക്കും, ഔദ്യോഗിക പ്രഖ്യാപനം എത്തി

20210527 195448
- Advertisement -

ഡൊണ്ണരുമ്മക്ക് പകരക്കാരനായി എ സി മിലാൻ കണ്ടെത്തിയ മൈക് മൈഗ്നാം ക്ലബിൽ കരാർ ഒപ്പുവെച്ചു. മൈഗ്നാന്റെ ട്രാൻസ്ഫർ ഇന്ന് മിലാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫ്രഞ്ച് ഗോൾ കീപ്പറായ മൈക് മൈഗ്നാൻ ലില്ലയിൽ നിന്നാണ് മിലാനിൽ എത്തുന്നത്. 2026 വരെയുള്ള കരാർ ആണ് താരം ഒപ്പുവെച്ചത്. 13 മില്യണും ബോണസും ലില്ലക്ക് ലഭിക്കും. മിലാന്റെ ഇപ്പോഴത്തെ കീപ്പറായ ഡൊണ്ണരുമ്മ ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടും.

ലില്ലയെ ഈ സീസണിൽ ഫ്രഞ്ച് ചാമ്പ്യന്മാരാക്കുന്നതിൽ വലിയ പങ്കുവഹിച്ച താരമാണ് മൈക്. ലില്ലക്ക് ഒപ്പം 21 ക്ലീൻ ഷീറ്റാണ് താരം ഈ സീസൺ ലീഗിൽ സ്വന്തമാക്കിയത്. ലീഗിൽ ആകെ വഴങ്ങിയത് 23 ഗോളുകളും. 2015 മുതൽ താരം ലില്ലക്ക് ഒപ്പം ഉണ്ട്. 25കാരനായ താരം യൂറോ കപ്പിനായുള്ള ഫ്രഞ്ച് ദേശീയ ടീമിലും ഉണ്ട്.

Advertisement