ത്രില്ലർ വിജയിച്ച് ഇന്റർ മിലാൻ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സീരി എയിൽ ഇന്റർ മിലാൻ വീണ്ടും വിജയ വഴിയിൽ എത്തി. കഴിഞ്ഞ മത്സരത്തിൽ യുവന്റസിനോട് പരാജയപ്പെട്ട് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടിരുന്ന ഇന്റർ മിലാൻ ഇന്ന് സസുവോളെയെ ആണ് തോൽപ്പിച്ചത്. ആവേശകരമായ മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു കോണ്ടെയുടെ ടീമിന്റെ വിജയം.

ലുകാകുവും മാർട്ടിനെസുമാണ് ഇന്ന് ഇന്ററിന്റെ മികച്ച താരങ്ങളായത്. രണ്ടു പേരും ഇരട്ട ഗോളുകൾ നേടി. ഒരോ താരങ്ങളുടെയും ഒരോ ഗോളുകൾ പെനാൾട്ടിയിൽ നിന്നായിരുന്നു. ഒരു ഘട്ടത്തിൽ 3-1ന് മുന്നിൽ എത്തിയിരുന്ന ഇന്ററിനെ അവസാനം രണ്ട് ഗോളുകൾ മടക്കി കൊണ്ട് പേടിപ്പിക്കാൻ സസുവോളയ്ക്കായി. ഈ വിജയത്തോടെ ഇന്റർ മിലാൻ 21 പോയന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.