സഹൽ ആദ്യ ഇലവനിൽ ഇല്ല, ആദ്യ അങ്കത്തിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീം പ്രഖ്യാപിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിലെ ആദ്യ മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീം പ്രഖ്യാപിച്ചു. ഇന്ന് എ ടി കെ കൊൽക്കത്തയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ യുവതാരം സഹൽ ഇടം പിടിച്ചിട്ടില്ല. സഹൽ ബെഞ്ചിലാണ് ഉള്ളത്. ഇന്നത്തെ ഇലവനിൽ ബിലാൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് വല കാക്കുന്നത്. ജെസ്സെൽ, സുയിവർലൂൺ, ജൈറോ, റാകിപ് എന്നിവരാണ് ഡിഫൻസിൽ ഉള്ളത്.

ഹാളിചരൺ, മൗഹ്മദു, പ്രശാന്ത്, ജീക്സൺ, സിഡോഞ്ച, എന്നിവർ മധ്യനിരയിൽ അണിനിരക്കുന്നു. ക്യാപ്റ്റൻ ഒഗ്ബെചെ ആണ് ഏക സ്ട്രൈക്കർ.

കേരള ബ്ലാസ്റ്റേഴ്സ്; ബിലാൽ, ജെസ്സെൽ, ജൈറോ,സുയിവർലൂൺ, റാകിപ്, പ്രശാന്ത്, സിഡോഞ്ച, മൗഹ്മദു, ജീക്സൺ, നർസാരി, ഒഗ്ബെചെ

എ ടി കെ; അരിന്ദം, പ്രിതം, അഗസ്റ്റിൻ, പ്രബിർ, മക്ഹഗ്, ഹെർണാണ്ടസ്, പ്രണോയ്യ്, സൂസൈരാജ്, റോയ് കൃഷ്ണ, ജയേഷ്, വില്യംസ്