താൻ അടുത്ത സീസണിലും ഇന്റർ മിലാനിൽ തന്നെ തുടരുമെന്ന് സ്ട്രൈക്കർ റൊമേലു ലുകാകു. ഇന്റർ മിലാന് സെരി എ കിരീടം നേടികൊടുത്തതിന് ശേഷം സംസാരിക്കുകയായിരുന്നു ബെൽജിയൻ സ്ട്രൈക്കർ. ഇന്റർ മിലാൻ പോലൊരു ക്ലബിന് വേണ്ടി കളിക്കുന്നതിൽ അഭിമാനം ഉണ്ടെന്നും 2020-21 സീസൺ തന്റെ കരിയറിലെ ഏറ്റവും മികച്ച സീസൺ ആണെന്നും ലുകാകു പറഞ്ഞു. നിലവിൽ ഇന്റർ മിലാനിൽ ലുകാകുവിന് 3 വർഷത്തെ കരാർ കൂടി ബാക്കിയുണ്ട്.
ഈ സീസണിൽ ഇന്റർ മിലാന് വേണ്ടി ലുകാകു മികച്ച ഫോമിലാണ്. 41 മത്സരങ്ങളിൽ നിന്ന് 27 ഗോളുകൾ താരം നേടിയിട്ടുണ്ട്. താരം ഇന്റർ മിലാനിൽ തന്നെ തുടരുമെന്ന് പറഞ്ഞതോടെ ലുകാകുവിനെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തുന്ന ചെൽസിക്കും മാഞ്ചസ്റ്റർ സിറ്റിക്കും പുതിയ സ്ട്രൈക്കറെ കണ്ടു പിടിക്കേണ്ടി വരും.