ഇന്റർ മിലാന്റെ പ്രധാന താരങ്ങളായ റൊമേലു ലുകാകുവും മാർസെലോ ബ്രോസോവിചും ഇന്റർ നാഷണൽ ബ്രേക്കിലെ അവസാന മത്സരങ്ങൾ കളിക്കാതെ ഇന്റർ മിലാൻ ക്യാമ്പിലേക്ക് തിരികെയെത്തും. ബെൽജിയത്തിനായി കഴിഞ്ഞ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ ലുകാകു ടീമിന്റെ വൻ വിജയത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു. ഈ വിജയത്തോടെ ബെൽജിയം യൂറോ കപ്പ് യോഗ്യതയും ഉറപ്പാക്കിയിരുന്നു.
ബെൽജിയം യോഗ്യത ഉറപ്പാക്കിയതോടെ ലുകാകുവിന് വിശ്രമം നൽകാൻ ബെൽജിയം തീരുമാനിച്ചു. ഇതാണ് താരം വേഗം ക്യാമ്പിലേക്ക് മടങ്ങാൻ കാരണം. ക്രൊയേഷ്യൻ മധ്യനിര താരമായ ബ്രൊസോവിചിന് കഴിഞ്ഞ മത്സരത്തിൽ മഞ്ഞക്കാർഡ് ലഭിച്ചിരുന്നു. ഇതോടെ സസ്പെൻഷനിലായ ബ്രൊസോവിചിന് അടുത്ത മത്സരത്തിൽ കളിക്കാൻ ആകില്ല എന്ന് ഉറപ്പായി. അതാണ് താരം മിലാനിലേക്ക് മടങ്ങാൻ കാരണം.













