ഉംറ്റിറ്റി പരിക്ക് മാറിയെത്തുന്നു

ഫ്രഞ്ച് താരം സാമുവൽ ഉംറ്റിറ്റി പരിക്ക് മാറി തിരികെയെത്തുന്നു. താരത്തിന്റെ കാലിനേറ്റ പരിക്ക് കാരണം അവസാന ഒരുമാസമായി ഉംറ്റിറ്റി പുറത്തായിരുന്നു. താരം കഴിഞ്ഞ ദിവസം മുതൽ ഫസ്റ്റ് ടീമിനൊപ്പം തന്നെ ട്രെയിനിങ് നടത്തുന്നുണ്ട്ം ബാഴ്സലോണയുടെ അടുത്ത മത്സരത്തിൽ ഉംറ്റിറ്റിക്ക് കളിക്കാൻ ആകും എന്നാണ് ക്ലബ് പ്രതീക്ഷ വെക്കുന്നത്. ഐബറിനെയാണ് ബാഴ്സലോണ ഇനി നേരിടേണ്ടത്.

2018-19 സീസൺ തുടക്കം മുതൽ ഉംറ്റിറ്റിയെ പരിക്ക് വേട്ടയാടുകയാണ്. അതുകൊണ്ട് തന്നെ താരം തന്റെ പഴയ ഫോമിലേക്ക് പിന്നീട് എത്തിയതുമില്ല. ദീർഘകാലമായി ഇടതു മുട്ടിനേറ്റ പരിക്കുമായി ഉംറ്റിറ്റി ബുദ്ധിമുട്ടുന്നുണ്ട്. എന്നാൽ താരം ശസ്ത്രക്രിയ നടത്താത്തതിനാൽ പരിക്ക് പൂർണ്ണമായും ഭേദമാവാതെ ഇരിക്കുകയാണ്.