ലാസിയോയിൽ നിന്നും വിടവാങ്ങുന്നതായി അർജന്റീനൻ താരം ലൂക്കാ റൊമേറോ പ്രഖ്യാപിച്ചു. ഇതോടെ താരത്തിന്റെ അടുത്ത തട്ടകം എസി മിലാൻ തന്നെയെന്ന് ഉറപ്പായി. കഴിഞ്ഞ വാരങ്ങളിൽ റൊമേറോയുമായി ചർച്ച നടത്തി ധാരണയിൽ എത്താൻ മിലാന് സാധിച്ചിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. താരത്തിന്റെ ലാസിയോയുമായുള്ള കരാർ ജൂണോടെ അവസാനിച്ചിരുന്നു. കരാർ പുതുക്കാൻ ടീമിന് സാധിച്ചതും ഇല്ല.
January 29, 2023 Rome, Italy – SS Lazio vs ACF Fiorentina – Italian Serie A Football Championship 2022/2023 – Olympic Stadium. In the photo: Luka Romero (SS Lazio) (Photo by Fabrizio Corradetti/LaPresse/Sipa USA)No Use Germany.
വലത് വിങ്ങിൽ ലാസിയോക്കായി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത താരത്തെ ഇന്റർ മിലാനും നോട്ടമിട്ടിരുന്നു. എന്നാൽ എസി മിലാന് തന്നെ താരവുമായി ധാരണയിൽ എത്താൻ സാധിച്ചു. മാർക്കസ് തുറാമിനെയും അവസാന നിമിഷം ഇന്ററിലേക്ക് നഷ്ടമായ എസി മിലാന് മറ്റൊരു മുന്നേറ്റ താരത്തെ കൂടി നഷ്ടപ്പെടുത്തുവാൻ ആവില്ലായിരുന്നു. നാല് വർഷത്തെ കരാർ ആണ് റൊമേറോക്ക് നൽകിയിരിക്കുന്നത്. ലാസിയോക്ക് വേണ്ടി പലപ്പോഴും നിർണായ നിമിഷങ്ങളിൽ വല കുലുക്കാനും സാധിച്ചിട്ടുള്ള ലൂക്ക റൊമേറോയുടെ വരവ് മിലാൻ മുന്നേറ്റത്തിന് കരുത്തു പകരും. ബ്രാഹീം ഡിയാസ് റയലിലേക്ക് മടങ്ങിയ ഒഴിവിലേക്ക് താരത്തെ ടീം ഉപയോഗിച്ചേക്കും.