ഡൈബാല ടീമിൽ തിരിച്ചെത്തി, ആദ്യ ഗോൾ നേടാൻ റൊണാൾഡോ, യുവന്റസ് ലൈനപ്പറിയാം

- Advertisement -

ഇറ്റലിയിലെ തന്റെ ആദ്യ ഗോൾ നേടാൻ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ഇന്നിറങ്ങുന്നു. മികച്ച ഫോമിൽ തുടരുന്ന സസുവോളോയോടാണ് യുവന്റസിന്റെ ഇന്നത്തെ പോരാട്ടം. ചെറിയൊരു ഇടവേളയ്ക്ക് ശേഷം അർജന്റീനയുടെ സൂപ്പർതാരം ഡൈബാല സ്റ്റാർട്ടിങ് ഇലവനിൽ തിരിച്ചെത്തിയിട്ടുണ്ട്. സീരി എയിൽ ഈ സീസണിൽ പരാജയമറിയാത്ത ഇരു ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

യുവന്റസ് ചാമ്പ്യൻസ് ലീഗ് മത്സരത്തിനായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ പിയാനിച്, ചെലിനി, കൺസെല്ലൊ എന്നിവർക്ക് കോച്ച് അല്ലെഗ്രി വിശ്രമം അനുവദിച്ചിട്ടുണ്ട്. ലിവർപൂൾ വിട്ടതിനു ശേഷം ഏംരെ ചാൻ ആദ്യമായി കളത്തിൽ ഇറങ്ങുന്ന മത്സരം കൂടിയാണ് ഇന്നത്തേത്.

യുവന്റസ് : Szczesny; De Sciglio, Bonucci, Benatia, Alex Sandro; Emre Can, Khedira, Matuidi; Dybala, Mandzukic, Cristiano Ronaldo

സാസുവോളോ : Consigli; Lirola, Marlon, Ferrari, Rogerio; Duncan, Locatelli, Bourabia; Berardi, Boateng, Djuricic

Advertisement