ഒളിമ്പിക്കോയിൽ ലാസിയോയെ പരാജയപ്പെടുത്തി നാപോളി

- Advertisement -

സീരി എ യിലെ രണ്ടാം മത്സരത്തിൽ കരുത്തരായ ലാസിയോയെ പരാജയപ്പെട്ടുത്തി നാപോളി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കാർലോ ആഞ്ചലോട്ടിയുടെ നാപോളിയുടെ ജയം. നാപോളിക്ക് വേണ്ടി മിലിക്കും ലോറെൻസോ ഇൻസിഗ്‌നേയും ഗോളടിച്ചപ്പോൾ കൈറോ ഇമ്മൊബിൽ ലാസിയോയുടെ ആശ്വാസ ഗോൾ നേടി .

ആദ്യം ഗോളടിച്ചത് ലാസിയോയാണ്. ഇമ്മൊബിലിന്റെ തകർപ്പൻ ഗോളാണ് ലാസിയോയ്ക്ക് ലീഡ് നൽകിയത്. മൂന്നു പ്രതിരോധ താരങ്ങളെ കടന്നു ഇമ്മൊബിലിന്റെ സ്റ്റണ്ണർ നാപോളിയുടെ വലകുലുക്കി. ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപേ മിലിക് നാപോളിക്ക് വേണ്ടി സമനില നേടി. സാരി സ്റ്റൈൽ ഗോൾ കഴിഞ്ഞ സീസൺ ഓർമ്മിപ്പിച്ചു. ഇൻസിഗ്‌നേന്റെ ഗോൾ നാപോളിയുടെ വിജയമുറപ്പിച്ചു. പ്രീ സീസണിൽ മത്സരങ്ങൾ പരാജയപ്പെട്ടെങ്കിലും വിലയേറിയ മൂന്നു പോയന്റുമായുള്ള ഈ വിജയം ആഞ്ചലോട്ടിക്ക് ആശ്വാസമാകും.

Advertisement