ബിസ്ല മാജിക്ക് തുടരുന്നു, ലീഡ്സ് യുണൈറ്റഡിന് വീണ്ടും ജയം

- Advertisement -

ലീഡ്സ് യുണൈറ്റഡ് ചാമ്പ്യൻഷിപ്പിലെ അവരുടെ മികച്ച ഫോം തുടരുന്നു. ലീഗിലെ മൂന്നാം മത്സരത്തിലും ലീഡ്സ് വിജയിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ റൊതർഹാം യുണൈറ്റഡിനെയാണ് ലീഡ് തോൽപ്പിച്ചത്. ലീഡ്സിന്റെ ഹോമായ എലാൻസ് റോഡിൽ നടന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ പിറന്ന രണ്ട് ഗോളുകൾ ലീഡ്സിന് എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം നൽകുകയായിരുന്നു.

അയ്ലിങ്ങും റൂഫെയുമാണ് ലീഡ്സിനായി ഇന്നലെ ഗോളുകൾ നേടിയത്. ലീഗിലെ തുടർച്ചയായ മൂന്നാം ജയമാണിത്. സീസണിലെ തുടർച്ചയായ നാലാം വിജയവുമാണ്. ഇന്നത്തെ ജയത്തോടെ ഒരു സീസണിലെ ആദ്യ നാലു മത്സരങ്ങളും വിജയിക്കുന്ന ആദ്യ ലീഡ്സ് യുണൈറ്റഡ് പരിശീലകനായി ബിസ്ല മാറി. മൂന്ന് മത്സരങ്ങളിൽ ഒമ്പതു പോയന്റുള്ള ലീഡ്സ് ഇപ്പോൾ ലീഗിൽ രണ്ടാമതാണ്. ഒരു മത്സരം കൂടുതൽ കളിച്ച 10 പോയന്റുള്ള മിഡിൽസ്ബ്രോ ആണ് ഒന്നാമത്.

ചാമ്പ്യൻഷിപ്പിലെ ഇന്നലത്തെ ഫലങ്ങൾ

Advertisement