ലാസിയോക്ക് തുടർച്ചയായ മൂന്നാം പരാജയം, യുവന്റസിന് ലീഡ് ഉയർത്താൻ അവസരം

സീരി എ കിരീടത്തിലേക്കുള്ള യുവന്റസിന്റെ വഴി കൂടുതൽ എളുപ്പമാകുന്നു . ഇന്ന് വീണ്ടും ലാസിയോ പരാജയപ്പെട്ടിരിക്കുകയാണ്‌. സൗസ്വോളെയെ നേരിട്ട ലാസിയോ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ പരാജയമാണ് ഏറ്റു വാങ്ങിയത്. ഇന്നും തുടക്കത്തിൽ ഒരു ഗോൾ അടിച്ച ശേഷമാണ് ലാസിയോ തോറ്റത്‌. കഴിഞ്ഞ മത്സരങ്ങളിൽ ലിചെയോടും മിലാനോടും ലാസിയോ പരാജയം വഴങ്ങിയിരുന്നു. ഇന്ന് 33ആം മിനുട്ടിൽ ആൽബെർട്ടോ ലാസിയോക്ക് ലീഡ് നൽകി.

രണ്ടാം പകുതിയിൽ കളി മാറി. 52ആം മിനുറ്റിൽ ഒരു ഗോളിലൂടെ റാസ്പദോരി ആണ് സസുവോളയെ കളിയിൽ തിരികെ കൊണ്ടു വന്നത്. മത്സരത്തിന്റെ അവസാന നിമിഷത്തിൽ ആയിരുന്നു സസുവോളയുടെ വിജയ ഗോൾ. 93ആം മിനുട്ടിൽ കപുറ്റോ ആണ് വിജയ ഗോളായി മാറിയ രണ്ടാം ഗോൾ നേടിയത്.

ഈ തോൽവി ലാസിയോയുടെ കിരീട പ്രതീക്ഷ അവസാനിപ്പിക്കുന്നതോടൊപ്പം അവരുടെ രണ്ടാം സ്ഥാനത്തിനും ഭീഷണി ഉയർത്തുന്നു. ഇന്ന് അറ്റലാന്റയ്ക്ക് എതിരെ യുവന്റസ് ജയിച്ചാൽ യുവന്റസിന് ഒന്നാം സ്ഥാനത്തുള്ള ലീഡ് 10 പോയന്റായി ഉയരും. യുവന്റസിനെ അറ്റലാന്റ പരാജയപ്പെടുത്തിയാൽ അറ്റലാന്റ ലാസിയോയെ മറികടന്ന് രണ്ടാമത് എത്തുകയും ചെയ്യും. ഇപ്പോൾ ഒന്നാമതുള്ള യുവന്റസിന് 75 പോയന്റും രണ്ടാമതുള്ള ലാസിയോക്ക് 68 പോയന്റുമാണ് ഉള്ളത്. മൂന്നാമതുള്ള അറ്റലാന്റയ്ക്ക് 66 പോയന്റ് ഉണ്ട്.

Previous articleലിവർപൂളിനെ സമനിലയിൽ തളച്ച് യൂറോപ്പ ലീഗ് പ്രതീക്ഷ കാത്ത് ബേർൺലി
Next articleമികച്ച തുടക്കത്തിന് ശേഷം ഇംഗ്ലണ്ടിന്റെ നില പരുങ്ങലില്‍