മിലിങ്കോവിച്- സാവിച് തിരിച്ചെത്തി, കാലിയാരിയെ തകർത്ത് ലാസിയോ

- Advertisement -

ഇറ്റാലിയൻ ലീഗിൽ ലാസിയോക്ക് വമ്പൻ ജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് കരുത്തരായ കാലിയാരിയെ ലാസിയോ പരാജയപ്പെടുത്തിയത്. മിലിങ്കോവിച്- സാവിച് ഗോൾ കഷമവസാനിപ്പിച്ച് തിരിച്ചെത്തിയ മത്സരത്തിൽ ലാസിയോക്ക് വേണ്ടി അസെർബിയും ലുലിച്ചും ഗോളടിച്ചു. കാലിയാരിയുടെ ആശ്വാസ ഗോൾ നേടിയത് ഹാവോ പെഡ്രോയാണ്. വാറിന്റെ ഇടപെടലിൽ നിന്നുമുള്ള പെനാൽറ്റിയിലാണ്പെഡ്രോ ഗോൾ നേടിയത്.

മൂന്നു മാസത്തെ കാത്തിരിപ്പിന് ശേഷമാണ് മിലിങ്കോവിച്- സാവിച് ഒരു ഗോളടിച്ചത്. ഏഴു മത്സരത്തിന് ശേഷമാണ് ലാസിയോ ഒരു മത്സരത്തിൽ ജയിക്കുന്നത്. കാലിയാരിക്കെതിരെ മികച്ച പ്രകടനത്തിന്റെ ചരിത്രമാണ് ലാസിയോക്ക് ഉള്ളതെങ്കിലും ഇന്നത്തെ ജയം അവിചാരിതമായിരുന്നു. റോമിൽ 2009, ലാണ് അവസാനമായി ലാസിയോ പരാജയമറിഞ്ഞത്.

Advertisement