ഷോര്‍ട്ട് കളിയിലെ താരം, ഹോബാര്‍ട്ട് ഹറികെയന്‍സിനു 15 റണ്‍സ് ജയം

- Advertisement -

ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ 15 റണ്‍സ് വിജയം സ്വന്തമാക്കി ഹോബാര്‍ട്ട് ഹറികെയന്‍സ്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹറികെയന്‍സ് ഡാര്‍സി ഷോര്‍ട്ടിന്റെ മികവില്‍ 159 റണ്‍സ് നേടുകയായിരുന്നു. ആറ് വിക്കറ്റുകള്‍ നഷ്ടമായ ടീമിനു വേണ്ടി ടോപ് സ്കോറര്‍ ആയത് 67 റണ്‍സ് നേടിയ ഷോര്‍ട്ടായിരുന്നു. ബെന്‍ മക്ഡര്‍മട്ട്(25), ജോര്‍ജ്ജ് ബെയിലി(22) എന്നിവര്‍ പുറത്തായപ്പോള്‍ 18 റണ്‍സ് നേടി സൈമണ്‍ മിലെങ്കോ പുറത്താകാതെ നിന്നു. ബ്രിസ്ബെയിനിനു വേണ്ടി മുജീബ് ഉര്‍ റഹ്മാനും മാര്‍ക്ക് സ്റ്റീകേറ്റിയും രണ്ട് വീതം വിക്കറ്റ് നേടി.

ബെന്‍ കട്ടിംഗ് 32 പന്തില്‍ 58 റണ്‍സ് നേടി പൊരുതി നോക്കിയെങ്കില്‍ 18.4 ഓവറില്‍ 144 റണ്‍സ് മാത്രമേ ഹീറ്റിനു നേടാനായുള്ളു. മാക്സ് ബ്രയാന്റ്(30), ക്രിസ് ലിന്‍(29) എന്നിവരാണ് മറ്റു പ്രമുഖ സ്കോറര്‍മാര്‍. ഹറികെയന്‍സിനു വേണ്ടി ജെയിംസ് ഫോക്നര്‍ മൂന്നും ജോഫ്ര ആര്‍ച്ചര്‍, ജോഹന്‍ ബോത്ത, റിലീ മെറേഡിത്ത് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Advertisement