ഫ്രാങ്ക് കെസി മിലാനിൽ പുതിയ കരാർ ഒപ്പുവെക്കും

Kessie Milan Pen 2105 Epa 768x539

മിലാൻ മിഡ്ഫീൽഡർ ഫ്രാങ്ക് കെസി വരും ദിവസങ്ങളിൽ മിലാനിൽ പുതിയ കരാർ ഒപ്പിടുമെന്നു ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2022 ജൂൺ വരെയാണ് കെസ്സിക്ക് ഇപ്പോൾ മിലാനിൽ ഉള്ള കരാറിന്റെ ദൈർഘ്യം. ഐവറി കോസ്റ്റ് ഇന്റർനാഷണൽ ഒളിമ്പിക്സിൽ പങ്കെടുത്ത് തിരികെയെത്തുന്നേ ഉള്ളൂ. ഒരു സീസണിൽ 7 മില്യൺ ഡോളർ ശമ്പളം ആണ് കെസ്സി മിലാനിൽ ആവശ്യപ്പെടുന്നത്‌. മിലാൻ ഈ ആവശ്യം അംഗീകരിക്കാൻ ആണ് സാധ്യത.

ഐവറി കോസ്റ്റ് 44 തവണ കളിച്ചിട്ടുള്ള താരം 2017 ജൂലൈയിൽ ആണ് മിലാനിൽ എത്തിയത്. ആദ്യം ലോണിലും പിന്നീട് 2019ൽ സ്ഥിര കരാറിലും താരം മിലാന്റെ ഭാഗമായി. മിലാനായി ഇതുവരെ 184 മത്സരങ്ങളിൽ ളിച്ചിട്ടുള്ള കെസിക്ക് 30 തവണ ക്ലബിനായി സ്കോർ ചെയ്തിട്ടുണ്ട്.

Previous articleമെസ്സിയുടെ പത്താം നമ്പർ പെഡ്രിക്ക് ലഭിച്ചേക്കും
Next articleആൻഫീൽഡിൽ ലിവർപൂളിന് സമനില