ഇന്നലെ മിലാനോടേറ്റ പരാജയത്തിൽ രോഷാകുരലയാ റോമ ആരാധകർ മിലാൻ താരങ്ങൾക്ക് എതിരെ വംശീയാധിക്ഷേപം നടത്തി. മിലാൻ കളിക്കാരായ ഫ്രാങ്ക് കെസിയെയും സ്ലാറ്റൻ ഇബ്രാഹിമോവിച്ചിനെയും ലക്ഷ്യമിട്ടായിരുന്നു വംശീയ അധിക്ഷേപം. മുമ്പും ഇത്തരം സംഭവങ്ങൾ റോമ ആരാധകരിൽ നിന്ന് ഉണ്ടായിട്ടുള്ളത് കൊണ്ട് തന്നെ റോമ അച്ചടക്ക നടപടി നേരിടേണ്ടിവരും. സ്‌റ്റേഡിയോ ഒളിമ്പിക്കോയിൽ നടന്ന മത്സരത്തിന്റെ ടെലിവിഷൻ ടെലികാസ്റ്റിൽ വംശീയ അധിക്ഷേപ ചാന്റുകൾ വ്യക്തമായിരുന്നു.
ഇവ്രഹിമോവിചിനെ അദ്ദേഗത്തിന്റെ ബാൾകൻ വേരുകളെ ബന്ധപ്പെടുത്തി ആണ് അധിക്ഷേപിച്ചത്. ഇബ്ര ആരാധകർക്ക് എതിരെ തിരിഞ്ഞത് അദ്ദേഹത്തിന് മഞ്ഞ കാർഡ് ലഭിക്കാൻ കാര്യമായി. കെസ്സി പെനാൾട്ടി എടുക്കുമ്പോൾ കുരങ്ങുകളുടെ ശബ്ദം ഉണ്ടാക്കി റോമ ആരാധകർ അവരുടെ നിലവാരമില്ലായ്മ കാണിച്ചു. നേരത്തെ നാപോളിക്ക് എതിരായ മത്സരത്തിലും റോമ ആരാധകർ ഇത്തരം അധിക്ഷേപങ്ങൾ നടത്തിയിരുന്നു.