“ബാഴ്സലോണയിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്നു” – മെസ്സി

20210116 141714

ബാഴ്‌സലോണയിലേക്ക് മടങ്ങി എത്താൻ താൻ ആഗ്രഹിക്കുന്നു എന്ന് ലയണൽ മെസ്സി. കളിക്കാരനായല്ല ടെക്‌നിക്കൽ സെക്രട്ടറിയായി മടങ്ങിയെത്തുക എന്ന ആഗ്രഹമാണ് ലയണൽ മെസ്സി വ്യക്തമായത്. ക്ലബ് വിട്ട് കുറച്ച് കാലമെ ആയുള്ളൂ എങ്കിലും മെസ്സി ബാഴ്സലോണയെ മിസ്സ് ചെയ്യുന്നു എന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാം. താൻ ക്ലബിലേക്ക് തിരികെ വരാനും തന്നെ കൊണ്ട് ആകുന്നത് പോലെ ക്ലബിനെ സഹായിക്കാനും ആഗ്രഹിക്കുന്നു എന്ന് മെസ്സി പറഞ്ഞു.

ക്ലബിന് സഹായകമാകാൻ താൻ ആഗ്രഹിക്കുന്നു. ഒരു ടെക്നിക്കൽ സെക്രട്ടറി ആകാൻ ആണ് തന്റെ ആഗ്രഹം. അത് ബാഴ്സലോണയിൽ തന്നെ ആകുമോ എന്ന് തനിക്ക് അറിയില്ല എന്നും മെസ്സി പറഞ്ഞു. ബാഴ്സലോണ മികച്ച നിലയിൽ വളരണം. എന്നും ബാഴ്സലോണ ലോകത്തെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നായി ഉണ്ടാകണം എന്നും മെസ്സി പറഞ്ഞു.

Previous articleപേസര്‍മാര്‍ പവര്‍പ്ലേയിൽ വിക്കറ്റുകള്‍ നേടിയത് സ്പിന്നര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി – ഇഷ് സോധി
Next articleഇബ്രഹിമോവിചിനും കെസ്സിക്കും നേരെ റോമ ആരാധകരുടെ വംശീയാധിക്ഷേപം