നാപോളിയുടെ പ്രതിരോധതാരം കലിദോ കൗലിബാലിക്കെതിരെ വംശീയാധിക്ഷേപമൊന്നും നടന്നിട്ടില്ലെന്ന് ഇന്റർ മിലാൻ അൾട്രകൾ. ബോക്സിംഗ് ഡേയിൽ നടന്ന നാപോളി – ഇന്റർ മിലാൻ മത്സരമാണ് വിവാദമായത്. ഇതേ തുടർന്ന് ഇന്റർ മിലാന് സ്റ്റേഡിയം ബാൻ നൽകിയിരുന്നു ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ.
മത്സരത്തിനിടെ വംശീയാധിക്ഷേപം നടന്നിരുന്നെന്ന് നാപോളിയും പരിശീലകൻ ആഞ്ചലോട്ടിയും കൗലിബാലിയും പറയുകയും മത്സരം നിർത്തിവെക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ സ്റ്റേഡിയത്തിൽ കൗലിബാലിക്കെതിരെ വംശീയാധിക്ഷേപമല്ല കൂവിവിളികൾ മാത്രമാണുണ്ടായതെന്നാണ് അൾട്രകൾ പറയുന്നത്. നാപോളിയുടെ മികച്ച താരമായ കൗലിബാലിയെ സമ്മർദ്ദത്തിൽ ആക്കാൻ വേണ്ടി മാത്രമാണ് തങ്ങൾ ഇങ്ങനെ ചെയ്തതെന്നും അവർ പറയുന്നു. രണ്ട് മത്സരങ്ങളിലേക്കാണ് ഇന്ററിന് സ്റ്റേഡിയം ബാൻ. മൂന്നാമതൊരു മത്സരത്തിലും കർവ സൂദ് ഒഴിച്ചിടണം.