യുവതാരം കോനി ഡി വിന്റർ യുവന്റസിൽ കരാർ പുതുക്കി

Newsroom

Img 20220710 121938
Download the Fanport app now!
Appstore Badge
Google Play Badge 1

യുവന്റസിന്റെ യുവതാരം കോനി ഡി വിന്ററിന്റെ കരാർ യുവന്റസ് പുതുക്കി. 2026വരെയുള്ള കരാർ ആണ് താരം ഒപ്പുവെച്ചത്. 2018-ൽ 16-ആം വയസ്സിൽ ആയിരുന്നു താരം യുവന്റസിൽ എത്തിയത്. കഴിഞ്ഞ സീസണിൽ മാക്‌സ് അല്ലെഗ്രിയുടെ കീഴിൽ സീനിയർ സ്ക്വാഡിൽ അരങ്ങേറ്റം കുറിക്കാനും താരത്തിനായിരുന്നു‌.

ഡി വിന്റർ അടുത്ത സീസണിൽ ലോണിൽ എംപോളിയിൽ ചേരും എന്നാണ് സൂചന. അതിനു മുന്നോടിയായാണ് പുതിയ കരാർ ഒപ്പുവെച്ചത്. 20-കാരൻ ഒരു സെന്റർ ബാക്ക് ആണ്. എങ്കിലും അല്ലെഗ്രി താരത്തെ റൈറ്റ് ബാക്ക് ആയാണ് കളിപ്പിക്കുന്നത്. അവിടെയും മികവ് തെളിയിക്കാൻ ഡി വിന്ററിന് ആയിട്ടുണ്ട്.